മെൽബൺ : ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്ര.ഗാബയില്‍ നിര്‍ണായക ടോസ് നേടിയ രോഹിത് ആതിഥേയരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ബ്രിസ്ബേനിലെ മൂടിക്കെട്ടിയ അന്തരീക്ഷവും മഴയുടെ പ്രവചനവും കണക്കിലെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യം ബൗളിങ് തിരഞ്ഞെടുത്തത്.
എന്നാല്‍ ആദ്യ മണിക്കൂറില്‍ പിച്ചില്‍ നിന്ന് പേസ് ബൗളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചില്ല. ഇതോടെ രോഹിത്തിന്റെ തീരുമാനത്തില്‍ ജസ്പ്രിത് ബുംമ്ര അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വേണ്ടത്ര സ്വിങ് ചെയ്യാത്ത പന്ത് ബാറ്റര്‍മാര്‍ക്ക് എളുപ്പത്തില്‍ സ്കോര്‍ ചെയ്യാനുള്ള അവസരവും നല്കി. പിന്നാലെ നാലാം ഓവറില്‍ ഇന്ത്യന്‍ താരങ്ങള്‍ പന്തിനെ കുറിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് അമ്ബയര്‍ പന്ത് പരിശോധിച്ചെങ്കിലും മത്സരം തുടരുകയായിരുന്നു.അഞ്ചാം ഓവറില്‍ ബുംമ്ര വീണ്ടും സ്വിങ്ങിന് വേണ്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഓവറിലെ അഞ്ചാമത്തെ പന്ത് എറിഞ്ഞതിന് ശേഷം ബുംമ്ര തന്റെ നിരാശ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
4.5 ഓവറായി. ‘പന്ത് സ്വിങ്ങാവുന്നില്ല. എവിടെ പന്തെറിഞ്ഞിട്ടും കാര്യമില്ല’, ബുംമ്ര പറഞ്ഞു. പൊസിഷനിലേയ്ക്ക് തിരിച്ചുനടക്കവേ ബുംമ്ര പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.അതേസമയം മഴ കാരണം മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചിരിക്കുകയാണ്. ഗാബയില്‍ 13.2 ഓവര്‍ മാത്രമാണ് ഇന്ന് പന്തെറിയാന്‍ കഴിഞ്ഞത്. കനത്ത മഴയെ തുടര്‍ന്ന് ഒന്നാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ 13.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. ഓപണര്‍മാരായ ഉസ്മാന് ഖവാജ (19), നഥാന്‍ മക്സ്വീനി (4) എന്നിവരാണ് ക്രീസില്‍.