ദില്ലി: സോണിയ ഗാന്ധിയുടെ കൈവശമുള്ള ജവഹർലാല്‍ നെഹ്റുവിന്റെ കത്തുകള്‍ തിരിച്ചേല്പിക്കാൻ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്ത്. നെഹ്റു മെമോറിയല്‍ ലൈബ്രറി ഭരണസമിതി അംഗവും അഹമ്മദാബാദ് സ്വദേശിയായ ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് കത്തയച്ചത്.
Advertisements
നെഹ്റു എഡ്വിന മൗണ്ട് ബാറ്റൻ, ആല്‍ബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവർക്കയച്ച കത്തുകള്‍ ലൈബ്രറിക്ക് തിരിച്ചു നല്‍കാനോ, കോപ്പികള്‍ ലഭ്യമാക്കാനോ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. നെഹ്റു മെമോറിയല്‍ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളില്‍നിന്നും 2008ല്‍ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കത്തുകള്‍ തിരിച്ചെടുത്തിരുന്നു.