തിരുവനന്തപുരം: വഞ്ചിയൂരില്‍ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്കി ഡിജിപി. പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ഡിജിപി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
Advertisements
സെക്രട്ടറിയേറ്റിന് മുന്നില്‍ മാർഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതല്‍ നടപടിക്ക് നിർദേശം നല്കി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.