പാലാ: വിവിധ അപകടങ്ങളിലായി രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ മതിലിൽ ഇടിച്ച് കോതനല്ലൂർ സ്വദേശിനി അശ്വതി ഓമനക്കുട്ടന് ( 32) പരുക്കേറ്റു. രാവിലെ കൂത്താട്ടുകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements
കൂടാതെ മുളന്തുരത്തി ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായതി. അപകടത്തിൽ പൈക സ്വദേശി അരവിന്ദ് അനിലിന് (21) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.