ചങ്ങനാശ്ശേരി : അസംഘടിത തൊഴിലാളി കോൺഗ്രസ് (യുഡബ്ലിയുഈസി) ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ ചങ്ങനാശ്ശേരി കെ എസ് ഇ ബി ഓഫീസിന്റെ മുൻപിൽ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എസ് രാജീവ് ഉത്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മനുകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി മുഖ്യ പ്രഭാഷണം നടത്തി. അശോക് മാത്യു,റെജി കേളമ്മാട്ട്, ഹനീഫ കുട്ടി, ഗീത ശ്രീകുമാർ,നിസ്റ്റാർ,മാർട്ടിൻ,അമ്പിളിക്കുട്ടൻ, സനൽ മാടപ്പാട്ട്,രാജൻ,റോയ് ഇലവുമ്മൂട്ടിൽ,സാലി,ഹബീബ്,ഡോൺ മാത്യു അൻസാരി, അരവിന്ദ്, ജൂട്സൺ, സക്കീർ ചങ്കമ്പള്ളി, ബിനു തുടങ്ങിയവർ പ്രസംഗിച്ചു