തൃശൂർ: ആചാര അനുഷ്ഠാനങ്ങള്‍ തകർക്കാൻ ശ്രമിച്ചാല്‍ ചിലപ്പോള്‍ നിയമം ലംഘിക്കേണ്ടിവരുമെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. ശബരിമല പ്രക്ഷോഭങ്ങള്‍ ഓർക്കുന്നത് നല്ലതാണെന്നും തൃശൂർ പൂരം കലക്കാൻ കോടതി വരുന്നു എന്നാണ് നാട്ടുകാർക്ക് ഇപ്പോള്‍ സംശയമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
തൃശൂർ പൂരം കലക്കിയത് ആരെന്നായിരുന്നു രണ്ടു മാസം ചർച്ച. തിമിംഗലത്തിന് മുകളില്‍ എഴുന്നുള്ളിപ്പ് നടത്തുമോ എന്ന് കോടതി ചോദിച്ചത് മതവികാരത്തെ വ്രണപ്പെടുത്തലാണ്. ഇത്തരം ചോദ്യങ്ങള്‍ നീതിപീഠങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. ആവലാതികള്‍ പറയാൻ വരേണ്ട എന്നു പറഞ്ഞ് കോടതികള്‍ ഒരു വിഭാഗത്തെ ചവിട്ടി പുറത്താക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സനാതന ധർമ്മത്തെ തകർക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ പിന്തുണയോടെയാണ് നിലവിലെ നീക്കങ്ങള്‍ നടക്കുന്നത്. ഏത് വിധി വന്നാലും തൃശ്ശൂർ പൂരം ഇതുവരെ നടന്ന രീതിയില്‍ തന്നെ ഇനിയും നടക്കും. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്താല്‍ നിരവധി ജയിലുകള്‍ പണിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.