ദില്ലി: കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ വോട്ടെടുപ്പില്‍ നിതിൻ ഗഡ്കരി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ വിട്ടു നിന്നതില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തി. ഗഡ്കരി അടക്കം 20 ബിജെപി എംപിമാരാണ് ലോക്സഭയിലെ വോട്ടെടുപ്പിന് എത്താതിരുന്നത്. ബില്ല് പരിഗണിക്കാൻ സംയുക്ത പാർലമെന്ററി സമിതിയെ ശൈത്യകാല സമ്മേളനം തീരും മുമ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
467 എംപിമാരാണ് ഇന്നലെ ആകെ പാർലമെന്റില്‍ ഉണ്ടായിരുന്നത്. അതില്‍ 260ന് അടുത്ത് എംപിമാർ ബില്ലിനെ പിന്തുണച്ചു. ബില്ല് പാസാകുന്നതിന് പര്യാപ്തമായ സംഖ്യ ഉണ്ടാവില്ല എന്നതാണ് ബിജെപിയുടെ നിലവിലെ പ്രതിസന്ധി. നിർണായകമായ ബില്ല് അവതരിപ്പിച്ച ഇന്നലെ ബിജെപിയുടെ 20 എംപിമാർ സഭയില്‍ എത്തിയിരുന്നില്ല. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവരാണ് വിട്ടുനിന്നത്. നിതിൻ ഗഡ്കരി, ജ്യോതി രാദിത്യ സിന്ധ്യ, ചന്ദനു താക്കൂർ, ജഗദാംബിക പാല്, ബിവൈ രാഘവേന്ദ്ര, വിജയ് ബാഘേല്‍, ഉദയരാജ് ബോണ്‍സ്ലെ, ജഗന്നാഥ് സർക്കാർ, ജയൻ കുമാർ റോയ്, വി സോമണ്ണ, ചിന്താമണി മഹാരാജ് തുടങ്ങിയ പ്രമുഖരാണ് പങ്കെടുക്കാതിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇവർക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എംപിമാർ പങ്കെടുക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് കേന്ദ്ര നേതൃത്വം. എല്ലാവരോടും ചർച്ചയില്‍ പങ്കെടുക്കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പങ്കെടുക്കാത്തതില്‍ അതൃപ്തി പുകയുകയാണ്.