സിനിമ ഡസ്ക് : ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് രണ്ടു ദിവസം മുൻപ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ ബുക്കിംഗിൽ 1.30 ലക്ഷത്തിന് മുകളിലാണ് ഇതുവരെ ഇന്ററസ്റ്റ് വന്നിരിക്കുന്നത്. മിനിസ്റ്റർ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത് എന്നതും വാർത്തകളിൽ ഇടം നേടിയ വിഷയമാണ്. ബുക്കിംഗ് ഓപ്പൺ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്.ട്രാക്കിങ് റിപ്പോർട്ടുകൾ പ്രകാരം മാർക്കോയുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടിയ്ക്ക് മേൽ വന്നിട്ടുണ്ട്.
ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി ‘മാർക്കോ’ മാറും. മാളികപ്പുറത്തിന്റെ കളക്ഷൻ റെക്കോർഡാണ് മാർക്കോ തിരുത്തി കുറിച്ചത്. ചിത്രത്തിന്റെ സെൻസറിങ് ഘടകങ്ങളും വാർത്തകളിൽ വളരെ ചർച്ചയാണ്. രണ്ടു മണിക്കൂർ ഇരുപത്തിയഞ്ച് മിനിറ്റ് ആണ് മാർക്കോ സിനിമയുടെ ദൈർഘ്യം.നിരവധി ആക്ഷൻ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും വയലൻസിന് പ്രാധാന്യം നൽകി ഒരു മാസ്സീവ്-വയലൻസ് ചിത്രം എത്തുന്നത് ആദ്യമായാണ്. വയലൻസ് എലമെന്റ് കൂടുതലുള്ളതിനാൽ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഹനീഫ് അദേനി ചിത്രം ‘മിഖായേൽ’ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ‘മാർക്കോ ജൂനിയർ’നെ ഫോക്കസ് ചെയ്തൊരുങ്ങുന്ന സ്പിൻ ഓഫാണിത്.വില്ലനെയും വില്ലന്റെ വില്ലത്തരങ്ങളും ഹൈലൈറ്റ് ചെയ്ത് എത്തുന്ന ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ്. 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് ‘മാർക്കോ’.