ശ്രീനഗർ: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. കുല്‍ഗാമിലെ കാദ്ദർ മേഖലയില്‍ ഇന്നലെ വൈകീട്ടാണ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചില്‍ തുടങ്ങിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.
Advertisements
ഇതിനിടെയാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും സൗത്ത് കശ്മീർ ഡിഐജി അറിയിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.