എറണാകുളം: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവർക്കും പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ച് പരാതി നല്‍കാമെന്ന് ഹൈക്കോടതി. മൊഴി നല്‍കിയവർക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസർമാരെ അറിയിക്കാമെന്നും പരാതിയുള്ളവർ ജനുവരി 31-നകം പരാതി നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്ബ്യാർ, സി എസ് സുധ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദ്ദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതില്‍ നാല് കേസുകളില്‍ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരാൻ നടി രഞ്ജിനി നല്‍കിയ അപേക്ഷയും കോടതി പരിഗണിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം നിലനിർത്തണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാൻ അപേക്ഷ നല്‍കിയ ശേഷം, മൊഴി നല്‍കാൻ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി ആരോപിച്ചു.