എസ്‌ഒജി കമാന്‍ഡോ വിനീതിന്‍റെ ആത്മഹത്യ; പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ

തിരുവനന്തപുരം: എസ്‌ഒജി കമാന്‍ഡോ വിനീതിന്‍റെ ആത്മഹത്യയില്‍ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികള്‍ കീഴുദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിച്ചതിന്‍റെ ബാക്കിപത്രമാണ് വിനീതിന്‍റെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തില്‍ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാന്‍ഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത പീഡനമായി ഇത് പലപ്പോഴും മാറുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

Advertisements

ഇതിന് പരിഹമാരമായി ഉപരിപ്ലവമായ നടപടികള്‍ മതിയാവില്ല. മുഴുവൻ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തില്‍ പറയുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാൻ ഉള്ള ജനാധിപത്യവേദി പോലും എസ്‌ഒജി കമാൻഡോകള്‍ക്ക് നിഷേധിക്കപ്പെടുന്നത് അപമാനകരമാണെന്നും പ്രമേയത്തില്‍ പറഞ്ഞു.
മലപ്പുറത്ത് അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പിലെ ഹവില്‍ദാര്‍ സി വിനീതിന്‍റെ ആത്മഹത്യ ദാരുണവും പൊലീസ് സേനയെ മാത്രമല്ല സമൂഹ മനസാക്ഷിയാകെ വേദനിപ്പിക്കുന്നതും ആശങ്ക ഉണര്‍ത്തുന്നതുമാണ്. തൊഴില്‍ മേഖലയിലെ സമ്മര്‍ദത്തിന് അടിമപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുക എന്നത് അത്യന്തം അപകടകരമായ അരക്ഷിത ബോധം സേനയിലാകെ പടരുന്നതിന് കാരണമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൈനിക വിഭാഗം എന്ന നിലയില്‍ മറ്റ് തൊഴില്‍ വിഭാഗങ്ങളെ അപേക്ഷിച്ച്‌ സമ്മര്‍ദഭരിതമായ ഒരു സാഹചര്യം തൊഴില്‍ മേഖലയില്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നിരുന്നാലും സവിശേഷമായ ശാരീരികവും മാനസികവുമായ ശേഷി പരിശീലനത്തിലൂടെ ആര്‍ജിച്ച ഒരു പൊലീസ് കമാന്‍ഡോയുടെ ആത്മഹത്യയെ ലളിതമായ നിലയില്‍ നോക്കി കാണുന്നത് ആത്മഹത്യപരമായിരിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

അതേസമയം, എസ്‌ഒജി കമാന്‍ഡോ വിനീതിന്‍റെ മരണത്തില്‍ വീട്ടുകാരുടെ മൊഴി അന്വേഷണ സംഘമെടുത്തു. വിനീതിന്‍റെ വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടില്‍ എത്തിയാണ് മൊഴി എടുത്തത്. വിനീത് ഒടുവില്‍ നാട്ടില്‍ വന്നപ്പോള്‍ ഉള്ള വിവരങ്ങള്‍ പ്രത്യേകം ചോദിച്ചറിഞ്ഞു. വാട്സ്‌ആപ്പ് സന്ദേശം സംബന്ധിച്ച വിവരങ്ങളും തേടി. മൊഴികള്‍ പരിശോധിച്ച്‌ തുടർനടപടിയുണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.