ജയ്പൂരില്‍ വൻ വാഹനാപകടം; നാല് പേർ വെന്തുമരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ വൻ വാഹനാപകടം. ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 4 പേർ വെന്ത് മരിച്ചു. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പത്തിലധികം വാഹനങ്ങള്‍ കത്തിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദർശിച്ചു.

Advertisements

ജയ്പൂർ-അജ്മീർ ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. പെട്രോള്‍ പമ്പിന് സമീപം രാസവസ്തുക്കള്‍ നിറച്ച ട്രക്ക് ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്നുണ്ടായ വൻ തീപിടിത്തത്തില്‍ നാല് പേർ മരിക്കുകയും 37 പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഭാൻക്രോട്ട മേഖലയിലെ പെട്രോള്‍ പമ്ബിലേയ്ക്ക് തീ പടർന്നതായി പൊലീസ് പറഞ്ഞു. ഇവിടെ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തീപിടിത്തത്തില്‍ കത്തിനശിച്ചു. 20 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തില്‍ പരിക്കേറ്റവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മ സവായ് മാൻ സിംഗ് ആശുപത്രി സന്ദർശിക്കുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.