ചെന്നൈ: തമിഴ്നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ അറസ്റ്റില്‍. കടലൂരിലെ സർക്കാർ സ്കൂള്‍ അധ്യാപകനാണ് പിടിയിലായത്. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ 17കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പ്രസവത്തിന് ശേഷം മാതാപിതാക്കളോട് കുട്ടി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. കടലൂരിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകനായ ജി മലർസെല്‍വൻ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കെമിസ്ട്രി ലാബില്‍ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. മാർച്ച് 18 നാണ് അവസാനം അധ്യാപകൻ തന്നെ പീഡിപ്പിച്ചതെന്നും ചെന്നൈയിലെ കോളേജില്‍ ചേർന്നതിന് ശേഷം ഗർഭിണിണിയെന്ന് മനസ്സിലായതോടെ ഭയന്നുപോയെന്നും കുട്ടി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കടലൂരിലെത്തി 50 കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.