കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ 6 വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസംമുട്ടിച്ചുകൊന്നതിനു പിന്നില്‍ കുടുംബ പ്രശ്നങ്ങളും കാരണമായെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികള്‍ക്ക് ഭാവിയില്‍ ഭീഷണി ആകുമോ എന്ന ആശങ്കയും ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കുന്നുവെന്ന ചിന്തയുമാണ് അനീഷയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ദുർമന്ത്രവാദത്തിന്റെ സ്വാധീനം പ്രതിയായ ഉത്തർപ്രദേശി സ്വദേശി അനീഷയില്‍ ഉണ്ടെങ്കിലും കൊലപാതകത്തില്‍ ഇതൊരു ഘടകമായിയിട്ടില്ല എന്നാണ് പൊലീസിന്റെ അന്തിമനിഗമനം.
6 വയസുകാരിയെ വീടിന്റെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ചു കൊന്നതെങ്ങനെയെന്ന് പൊലീസിനോട് വിശദീകരിക്കുമ്പോള്‍ ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല രണ്ടാനമ്മയായ അനീഷയ്ക്ക്. ഇരുപത് വര്‍ഷത്തിലേറെയായി നെല്ലിക്കുഴിയില്‍ താമസിക്കുന്ന അജാസ് ഖാന് എന്ന ഉത്തര്‍പ്രദേശ് സ്വദേശി ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് യുപി സ്വദേശി തന്നെയായ അനീഷയ്ക്കൊപ്പം അഞ്ചു മാസം മുമ്പ് ജീവിതം തുടങ്ങിയത്. അജാസ് ഖാന്റെ ആദ്യ ബന്ധത്തിലുളള ആറു വയസുകാരിയായ മകളും, അനീഷയുടെ ആദ്യ ബന്ധത്തിലെ രണ്ടു വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ അനീഷ അജാസ് ഖാനില്‍ നിന്ന് ഗര്‍ഭിണിയാവുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അജാസ് ഖാന്റെ ആദ്യ ഭാര്യയിലുളള മകള്‍ തന്റെ മക്കളുടെ ഭാവിക്ക് തടസമാകുമോ എന്ന ആശങ്ക അനീഷയ്ക്കുണ്ടായിരുന്നു. പിണങ്ങിപ്പിരിഞ്ഞ ആദ്യ ഭാര്യ അജാസുമായി വീണ്ടും അടുക്കുന്നെന്ന സംശയവും അനീഷയ്ക്കുണ്ടായി. ഇതോടെയാണ് ആറു വയസുകാരിയായ മുസ്കാനെ അനീഷ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് നിഗമനം.