കൊച്ചി : മലയാള സിനിമയുടെ നിറസാന്നിധ്യമായി ഇന്നും നിലനില്‍ക്കുന്ന നടനാണ് വിജയ രാഘവൻ. നായകനായും വില്ലനായുമെല്ലാം എന്നും മലയാളികലെ പുളകം കൊള്ളിക്കാൻ അദ്ദേഹ്തിന് സാധിക്കാറുണ്ട്.റൈഫിള്‍ ക്ലബ്ബ് എന്ന ആഷിക് അബു എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ ഒടുവില്‍ കണ്ടത്. മാസ് റോളിലെത്തിയ താരത്തിന്റെ സീനുകള്‍ക്കെല്ലാം തിയറ്ററില്‍ നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്.കുഴുവേലി ലോനപ്പൻ എന്ന മുൻ വേട്ടക്കാരനായാണ് വിജയരാഘവൻ റൈഫിള്‍ ക്ലബ്ബില്‍ വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിജയരാഘവൻ. ചിത്രത്തില്‍ കിട്ടിയ കയ്യടികളുടെയെല്ലാം കാരണം ആഷിക് അബുവാണെന്നാണ് വിജയരാഘവൻ പറയുന്നത്. ‘
നടി സുരഭിയോട് സംസാരിച്ച് പിടിച്ചുനില്‍ക്കുക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.’ഈ പടത്തില്‍ എനിക്ക് കിട്ടിയ എല്ലാ കൈയടിക്കും കാരണം ആഷിക് അബു എന്ന സംവിധായകനാണ്. അയാളുടേതാണ് ഈ സിനിമ. 32 ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. അതില്‍ പല ദിവസവും ഒന്നോ രണ്ടോ ഷോട്ട് മാത്രമേ എടുക്കുമായിരുന്നുള്ളൂ. ഞാനാണെങ്കില്‍ രാവിലെ തന്നെ മേക്കപ്പ് ചെയ്ത് റെഡിയായി നില്ക്കും. എന്നാലും എന്റെ ഷോട്ട് എടുക്കുമ്ബോള്‍ രാത്രി രണ്ടരയാവും.മിക്ക ദിവസവും ഇത് ആവർത്തിച്ചപ്പോള്‍ എല്ലാവരും എന്നെ രണ്ടരക്കുട്ടൻ എന്ന് വിളിച്ചുതുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത് മാത്രമല്ല, സുരഭിയെപ്പോലുള്ള നടിമാരുടെ കൂടെ സംസാരിച്ച് പിടിച്ചുനില്‍ക്കുക എന്നത് വലിയ ടാസ്കാണ്. ഇത്രയും കാലം സിനിമയില്‍ നിന്നിട്ടും ഇതുപോലെ എന്നെ സംസാരത്തില്‍ ബുദ്ധിമുട്ടിച്ച നടി വേറെ ഇല്ല. സുരഭി എന്ന പരീക്ഷ പാസായ ഞാൻ ഇനി എവിടെ വേണമെങ്കിലും സർവൈവ് ചെയ്യും,’ തമാശരുപേണെ വിജയരാഘവൻ പറഞ്ഞു.അതേസമയം ഈ വർഷം തന്നെ റിലീസായ കിഷ്കിണ്ഡാ കാണ്ഡം എന്ന ചിത്രത്തിലെ അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിജരാഘവന് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.