കോട്ടയം : എം.ജി സർവ്വകലാശാല യൂണിയൻ നാടകോത്സവം അഭിനയത്തിന് ആവേശത്തുടക്കം. എം.ജി സർവ്വകലാശാല ക്യാമ്പസിൽ നടക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആഷിക് അബു നിർവഹിച്ചു.
2 ദിനം നീണ്ടു നിൽക്കുന്ന അഭിനയ മത്സരത്തിൽ പതിനെട്ടോളം കോളേജുകൾ മാറ്റുരയ്ക്കും. വ്യാഴാഴ്ച 8 ടീമുകളും വെള്ളി 10 ടീമുകളുമാകും വേദിയിൽ അരങ്ങുണർത്തുക. അതിരമ്പുഴയിൽ സർവ്വകലാശാല ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ . സർവ്വകലാശാല രജിസ്ട്രാർ പ്രകാഷ് കുമാർ , യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസ് , ജനറൽ സെക്രട്ടറി വിപിൻ , സിൻഡിക്കേറ്റ് അംഗങ്ങളായ കേരള വർമ്മ, സുധാകരൻ, ആർ അനിത, ജസ്റ്റിൻ ജോസഫ് , എക്സാം കൺട്രോളർ സി.എം ശ്രീജിത്ത്, ഡി എസ് എസ് ഡയറക്ടർ എം.കെ ബിജു എന്നിവർ പങ്കെടുത്തു.