കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെയും ഹാർഡ് ഡിസ്കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അധികം വൈകാതെ പരിശോധനാഫലങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചോദ്യപേപ്പർ ചോർത്തി നല്‍കിയത് സംബന്ധിച്ച നിർണായക തെളിവുകള്‍ ഇതിലൂടെ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു. ഷുഹൈബ് നല്കിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. അതിന് ശേഷമാകും ഷുഹൈബിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. എം എസ് സൊല്യൂഷന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് പറഞ്ഞ അദ്ധ്യാപകനെ ഷുഹെെബ് ഫോണില്‍ വിളിച്ച് അസഭ്യം പറയുന്നതിന്റെയും ഭീഷണിപ്പെടുത്തിയതിന്റെയും ഓഡിയോ നേരത്തേ പുറത്തുവന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടില്‍ വരുമെന്നും വന്നശേഷം പണിതരുമെന്നും ഷുഹെെബ് പറയുന്നതാണ് ഓഡിയോയില്‍ ഉള്ളത്. സംഭവത്തില്‍ അദ്ധ്യാപകൻ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എം എസ് സൊല്യൂഷന്റെ ചോദ്യങ്ങള്‍ മാത്രം പഠിച്ചിട്ട് വരരുതെന്നും പുസ്തകം നന്നായി പഠിച്ച് വേണം പരീക്ഷയെഴുതണമെന്നുമാണ് അദ്ധ്യാപകൻ വിദ്യാർത്ഥിയോട് പറഞ്ഞത്. ഇതാണ് ഷുഹെെബിനെ പ്രകോപിപ്പിച്ചത്. ഈ പരാതിയും അന്വേഷണസംഘം പരിശോധിക്കും.