കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന്റെ പിറന്നാളിന് ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് ആഘോഷം. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെയും, ക്ഷേത്രം മേൽശാന്തിയുടെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിനുള്ളിൽ ആനയുടെ പിറന്നാൾ ദിവസം കേക്ക് മുറിച്ച് ആഷോഘിച്ചത്. ദേവസ്വം അധികൃതർ ക്ഷേത്രത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചത് ആചാരലംഘനമാണെന്ന് ആരോപിച്ച് വിശ്വാസികൾ രംഗത്തെത്തി.
ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പ സേവാസമാജം, ഹിന്ദു ധർമ്മ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര മൈതാനത്തുള്ള ശിവശക്തി ഓഡിറ്റോറിയത്തിൽ നാമജപ പ്രതിഷേധവും നടത്തി. തിരുനക്കര ശിവന്റെ 56ാം ജന്മദിനമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അഡ്മിനിസ്ടേറ്റീവ് ഓഫീസർ കേക്ക് മുറിച്ച് ആനയ്ക്ക് നൽകി. മേൽശാന്തി അടക്കമുള്ളവർ കൈയ്യടിച്ചു ഹാപ്പി ബർത്ത്ഡേ പാടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടയും മദ്യവും മറ്റും ചേർത്ത് ഉണ്ടാക്കിയ കേക്ക് ക്ഷേത്രത്തിൽ കയറ്റിയതും മുറിച്ച് സസ്യഭുക്കായ ആനയ്ക്കു നൽകിയതും വേദനിപ്പിച്ചുവെന്നാണ് വിശ്വാസികളുടെ പക്ഷം. ഭക്തജനങ്ങൾ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ ദേവസ്വം ജീവനക്കാരുടെ യൂണിയൻ തിരഞ്ഞെടുപ്പു നടക്കുന്ന 28 വരെ പരാതികൾ സ്വീകരിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കേണ്ട ജീവനക്കാരിൽ ചിലർ മദ്യപിച്ചും വെറ്റില മുറുക്കിയും മുണ്ട് മടക്കികുത്തിയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നുവെന്നും ആക്ഷേപമുണ്ട്. പൂജ കഴിയുംമുൻപ് കൂട്ടംകൂടി കേക്ക് മുറിച്ച മേൽശാന്തിയും ആചാര ലംഘനം നടത്തി.