പൂനെയിൽ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം. രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്നവർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു.
സംഭവസമയത്ത് ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. ഞായറാഴ്ച രാത്രി 12.30ഓടെ പൂനെയിലെ കേശ്നന്ദ് ഫാട്ടാ പ്രദേശത്താണ് അപകടമുണ്ടായത്. ഫുട്പാത്തിൽ നിരവധി ആളുകൾ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗം ആളുകളും തൊഴിലാളികളാണ്. ഇവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ഒന്നും രണ്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരുക്കേറ്റവരെ സാസ്സൂൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരെല്ലാം മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പൂനെയിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് ജോലിക്കെത്തിയ കൂലിപ്പണിക്കാരാണെന്ന് പ്രദേശവാസികൾ പറയുന്നു.