പത്തനംതിട്ട : പന്തളം നഗരസഭയില്‍ ബിജെപി വീണ്ടും ഭരണം നിലനിർത്തി. കൌണ്‍സിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇടഞ്ഞ് നില്ക്കുന്ന മൂന്ന് ബിജെപി കൗണ്‍സിലർമാരും അച്ചൻകുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങള്‍ക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
കേവല ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരിച്ചിരുന്ന നഗരസഭയിലെ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബിജെപി വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിന് തലേന്നാളാണ് നഗരസഭ ചെയർപേഴ്സണ്‍ സുശീല സന്തോഷും വൈസ് ചെയർപേഴ്സണ്‍ യു. രമ്യയും രാജിവെച്ചത്. ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ബിജെപി പന്തളം നഗരസഭ ഭരണം പിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല പ്രക്ഷോഭത്തിന്റെ തുടർച്ചയായി വന്ന മാറ്റം എന്ന് വിലയിരുത്തല്‍ ഉണ്ടായി. എന്നാല്‍ ഭരണം തുടങ്ങിയത് മുതല്‍ തമ്മില്‍ അടിയും തുടങ്ങി. നാലുവട്ടം വിജയിച്ചു കയറിയ കൗണ്‍സിലർ കെ.വി പ്രഭയെ അവഗണിച്ചായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് സുശീലാ സന്തോഷിനെ തീരുമാനിച്ചത്. വൈകാതെ കൗണ്‍സിലർമാർ രണ്ട് തട്ടില്‍ ആയി. ചേരിപോര് പന്തളതെ പാർട്ടിയിലേക്കും പടർന്നു. രണ്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടു. ഇതിനെതിരെ പ്രവർത്തകർ നല്കിയ പരാതികള്‍ ബിജെപി സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ പരിഗണിച്ചുമില്ല.