‘ആയിഷ’ മഞ്ജുവാര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ’ആയിഷ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മഞ്ജു വാര്യരുടെ ‘ആയിഷ’യെപ്പറ്റി എത്രയെത്ര കഥകളാണ് ദിവസവും കേൾക്കുന്നത്.

Advertisements

റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു മുതൽ കഥകളുടെ പ്രവാഹമായി.
ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്‌ളീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആയിഷ എത്തുന്നുണ്ട് . മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ,പാൻ ഇന്ത്യൻ താരമായി മാറാൻ പോകുന്നുവെന്നതാണ് മറ്റൊരും വലിയ വാർത്ത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു ശരാശരി മലയാള സിനിമയുടെ ബഡ്ജറ്റിന് മുകളിൽ വരില്ലേ പ്രഭുദേവയുടെ കൊറിയോഗ്രഫിയെന്ന് അടക്കംപറച്ചിൽ കേട്ടു. ആയിഷ ബിഗ് ബഡ്ജറ്റിൽ തന്നെയാണ് ഒരുങ്ങുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും ‘ആയിഷ’.

യു.എ.ഇ യിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റി ഉയരുന്ന കഥയിലെല്ലാം കാര്യമുണ്ട്.ക്ലാസ്‌മേറ്റ്‌സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

സജ്‌ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ആയിഷ’.
ആഷിഫ് കക്കോടി രചന നിർവഹിക്കുന്നു.

ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.
പുതുവർഷത്തിൽ മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ‘ആയിഷ’ തിയേറ്ററിൽ എത്തുന്നതുവരെ ഓരോരോ കഥകൾ തുടരുക തന്നെ ചെയ്യും.
ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി,ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ,അറബി പിന്നണി ഗായകർ പാടുന്നു. എഡിറ്റർ-അപ്പു എൻ. ഭട്ടതിരി,കല-മോഹൻദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്,ചമയം-റോണക്സ്
സേവ്യർ, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായർ, ശബ്ദ
സംവിധാനം- വൈശാഖ്,
സ്റ്റിൽ-രോഹിത് കെ സുരേഷ്,ലൈൻ പ്രൊഡ്യൂസർ-റഹിം പി എം കെ.
‘ആയിഷ’ യുടെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനം ആരംഭിക്കും.മാർച്ചിൽ ചിത്രീകരണം അവസാനിക്കും.
പി ആർ ഒ- എ എസ് ദിനേശ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.