പനച്ചിക്കാട് തൊഴിലുറപ്പ് തൊഴിലാളി സമരം: സി.പി.എമ്മിനെതിരെ പ്രതികരണവുമായി പനച്ചിക്കാട് ആക്ടിംങ് പഞ്ചായത്ത് പ്രസിഡന്റ്

കുഴിമറ്റം: പനച്ചിക്കാട് പഞ്ചായത്തിനു മുന്നിൽ സി.പി.എമ്മും, തൊഴിലുറപ്പ് തൊഴിലാളികളും നടത്തിയ സമരത്തിന് എതിരെയാണ് ഇപ്പോൾ പനച്ചിക്കാട് ആക്ടിംങ് പഞ്ചായത്ത് പ്രസിഡന്റ് റോയി മാത്യു രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം സി.പി.എ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കോൺഗ്രസും, പ്രസിഡന്റും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്്.

Advertisements

താങ്കളുടെ സ്വന്തം സ്ഥലത്ത് അനുവാദമില്ലാതെ കൊടിയും പ്ലാക്കാർഡുമായി എത്തി കോൺഗ്രസ് പാർട്ടി സമരം സംഘടിപ്പിച്ചാൽ നിങ്ങളവരെ പ്രോത്സാഹിപ്പിക്കുമോ സഖാക്കളേ എന്ന ചോദ്യമാണ് പനച്ചിക്കാട്ടെ സി പി എം നേതാക്കളോട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യു ഉയർത്തുന്നത്. കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് സി.പി.എം തൊഴിലുറപ്പ് സമരം നടത്തിയതെന്നും കോൺഗ്രസും റോയി മാത്യുവും ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ പുരയിടത്തിൽ സി.പി.എം സമരം നടത്തി പുലിവാൽ പിടിച്ചതായും കോൺഗ്രസ് ആരോപിക്കുന്നു. അനുവാദം ചോദിച്ചെത്തിയ തൊഴിലാളികൾ രണ്ടു ദിവസം പ്രസിഡന്റിന്റെ പുരയിടത്തിൽ തൊഴിലുറപ്പ് പണി നടത്തിയിരുന്നു. രണ്ടാമത്തെ ദിവസമാണ് പുറത്തു നിന്നു വന്ന ആളുകൾ ഉൾപ്പെടെ പണിസ്ഥലത്തെത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൊടി പിടിച്ചും പ്ലാക്കാർഡ് ഏന്തിയും സിപിഎം ന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇത്. വിവരമറിഞ്ഞ റോയി മാത്യു പിറ്റെ ദിവസം രാവിലെ പണിക്കെത്തിയവരെ തിരിച്ചയച്ചു. ഇത് ദഹിക്കാത്ത ലോക്കൽ നേതാക്കൾ പഞ്ചായത്താഫീസിന്റെ പടിക്കൽ വീണ്ടും ഈ വിഷയത്തിൽ സമരം നടത്തി അപഹാസ്യരായതായും കോൺഗ്രസ് പാർലമെന്ററി പാർട്ടി ആരോപിക്കുന്നു.

Hot Topics

Related Articles