കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Advertisements

2014ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് യുവതി ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയത്. ഒരു സിനിമാ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ച്‌ മേക്കപ്പ് ആർട്ടിസ്റ്റായ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. ആദ്യ ഘട്ടത്തില്‍ പരാതി നല്‍കാൻ യുവതി തയ്യാറായിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് പരാതി നല്‍കിയത്. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ നിലവില്‍ പുറത്ത് വന്നിട്ടില്ല. ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ എടുത്തിരുന്നു. അതിലൊന്നാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നല്‍കും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും. പ്രത്യേക ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്‌ത പരാതികളും അപ്പീലുകളും വിശദമായി പരിശോധിച്ച്‌ തീരുമാനമെടുക്കും. പുതുതായി വരുന്ന അപ്പീലുകളും പരിഗണിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.