കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ വീണ്ടും തീ പിടുത്തം. തീ ആളിപ്പടർന്നത് ഇല്ലിക്കൂട്ടത്തിന്. ഇന്ന് രണ്ടാം തവണയാണ് ഈരയിൽക്കടവിൽ തീ പടർന്നു പിടിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ആദ്യം ഇല്ലിക്കൂട്ടത്തിനു സമീപം തീ പടർന്നു പിടിച്ചിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനു പിന്നാലെയാണ് വൈകിട്ട് ആറരയോടെ വീണ്ടും തീ പിടുത്തമുണ്ടായത്.
ഉച്ചയ്ക്ക് തീ പിടുത്തമുണ്ടായ സ്ഥലത്തിനു സമീപത്തായാണ് തീ പടർന്നു പിടിക്കുന്നത്. ഇവിടെ ഇല്ലിക്കാടുണ്ട്. ഇല്ലിക്കാടിന്റെ ചുവട്ടിലെ പുല്ലിലാണ് തീ പിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈകിട്ട് നിരവധി ആളുകളാണ് ഈരയിൽക്കടവ് ബൈപ്പാസിൽ നടക്കുന്നതിനായി എത്തുന്നത്. ഇത്തരത്തിൽ എത്തിയവരാണ് തീ പടർന്നു പിടിച്ചത് കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരെങ്കിലും മനപൂർവം പുല്ലിന് തീയിട്ടതാണോ എന്ന് സംശയിക്കുന്നുണ്ട്. പ്രദേശത്ത് തുടർച്ചയായ ദിവസങ്ങളിൽ തീ പിടുത്തമുണ്ടാകുന്നത് നാട്ടുകാരിലും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.