ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസില്‍ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രി ക്യാമ്പസിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. പെണ്‍കുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയില്‍ നിന്ന് ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
Advertisements
രണ്ട് പേർ എത്തി സുഹൃത്തിനെ മർദിച്ച് അവശനാക്കി, തുടർന്ന് പെണ്‍കുട്ടിയെ കുട്ടിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്തു. രണ്ടാം വർഷ വിദ്യാർത്ഥിനി ആണ് അതിക്രമത്തിന് ഇരയായത്. കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.