ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാകുന്നു. മുന്‍ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 60298 രോഗമുക്തരായി. നിലവില്‍ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്.
വാക്സീനേഷനില്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് രാജ്യം. വാക്സീനേഷനില്‍ 175.03 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. 5,11,230 പേരെ ഇതുവരെ കൊവിഡില്‍ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 325 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദൈനംദിനാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യം അവലോകനം ചെയത് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.