അഹമ്മദാബാദ്: ഇരുചക്ര വാഹനത്തില്‍ ട്രക്ക് ഇടിച്ച് രണ്ട് പേർ മരിച്ചു. 50കാരനും മൂന്ന് വയസ് പ്രായമുള്ള കൊച്ചുമകളുമാണ് മരിച്ചത്. സംഭവം നടക്കുമ്ബോള്‍ ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായും അപകടത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
തിരക്കേറിയ റോഡില്‍ ട്രക്ക് ഇരുചക്ര വാഹനത്തെ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.
ജിതേന്ദ്ര ഭവ്സർ (50) എന്നയാളും കൊച്ചുമകളുമാണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രക്ക് ഡ്രൈവർ തിരക്കേറിയ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മുന്നില്‍ ഇരുചക്രവാഹനം കണ്ടിട്ടും ട്രക്ക് ഡ്രൈവർ വാഹനം നിർത്താൻ കൂട്ടാക്കിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രക്ക് ഡ്രൈവറായ ഗീത്മസിന്ധിനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയാണ് ഗീത്മസിന്ധ്. ട്രക്ക് ഓടിക്കുന്നതിനിടെ ഗീത്മസിന്ധ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ഉച്ചയ്ക്ക് ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഹമ്മദാബാദ് ട്രാഫിക് ഡിസിപി (ഈസ്റ്റ്) സഫിൻ ഹസൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 125(എ), 125(ബി), 105, മോട്ടോർ വെഹിക്കിള്‍ ആക്ട് സെക്ഷൻ 177, 184, 185 എന്നിവ പ്രകാരം ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.