ഒരുമിച്ച്‌ മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ രണ്ട് പേരും പിരിയുകയായിരുന്നു : ഗോപി സുന്ദറുമായുള്ള ബന്ധത്തെപ്പറ്റി പറഞ്ഞ് അമൃത സുരേഷ്

കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം വലിയ തോതില്‍ ചർച്ചയാകുന്നത്. വിവാഹ മോചനത്തിന് ശേഷവും ഒന്നിലേറെ തവണ അമൃതയ്ക്ക് നേരെ ബാല ആരോപണം ഉന്നയിച്ചു. ഇതാണ് സൈബർ അധിക്ഷേപത്തിന് കാരണമായത്.അമൃത മറ്റൊരു ബന്ധത്തിലേക്ക് കടന്നപ്പോഴും ബാലയുടെ ആരോപണങ്ങള്‍ വന്നു. വിവാഹമോചനം കഴിഞ്ഞ് വർഷങ്ങള്‍ക്കിപ്പുറമാണ് അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അടുക്കുന്നത്. ഈ അടുപ്പം ഇവർ ആരാധകരില്‍ നിന്നും മറച്ച്‌ വെച്ചില്ല. ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമൃതയുടെ കുടുംബത്തിനും പ്രിയങ്കരനായിരുന്നു ഗോപി സുന്ദർ.എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ട് നിന്നില്ല. രണ്ട് പേരും പിരിഞ്ഞതറിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ക‌ടുത്ത പരിഹാസങ്ങള്‍ വന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിഞ്ഞതിനെക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് അമൃത.

Advertisements

ഒരുമിച്ച്‌ മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ രണ്ട് പേരും പിരിയുകയായിരുന്നെന്ന് അമൃത പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.ഇപ്പോള്‍ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തില്‍ വീണ അവസ്ഥയാണ്. ഞങ്ങള്‍ക്ക് സംഗീതമെന്ന ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയില്‍ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുള്‍ മനുഷ്യനാണ്. രണ്ട് പേരുടെയും നയങ്ങള്‍ ചേരില്ലെന്ന് ഒരു ഘ‌ട്ടം കഴിഞ്ഞപ്പോള്‍ മനസിലായി. സമാധാനപരമായി പിരിഞ്ഞെന്നും അമൃത പറഞ്ഞു. ഇത്രയും വലിയ സ്റ്റെപ്പ് എടുക്കുമ്ബോള്‍ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോയെന്നാണ് ഗോപി സുന്ദറുമായി പിരിഞ്ഞ ശേഷം വന്ന ട്രോളുകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അമൃത പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമൃതയും ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച്‌ അമൃതയുടെ സഹോദരി അഭിരാമി സുരേഷും സംസാരിച്ചു. ലൈഫ് സ്റ്റെെല്‍ ഭയങ്കര വ്യത്യാസം ആയിരുന്നു. ആശയപരമായുള്ള വ്യത്യാസമായിരുന്നു ചേച്ചിയും ഗോപി സുന്ദറും പിരിയാൻ പ്രധാന കാരണമെന്ന് അഭിരാമി വ്യക്തമാക്കി. കല്യാണം കഴിക്കാൻ എനിക്ക് പേടിയേ ഉള്ളൂ. വിവാഹം ചെയ്യണമെന്ന് തനിക്കില്ല. എനിക്ക് സാമ്ബത്തിക സ്ഥിരതയാണ് വേണ്ടത്.അമൃത ചേച്ചിയുടെ കാര്യത്തില്‍ ഞങ്ങള്‍ സാമ്ബത്തികമായി സ്റ്റേബിള്‍ ആയിരുന്നെങ്കില്‍ കുറേക്കൂടി ഫൈറ്റ് ചെയ്യാൻ പറ്റിയേനെ. ലീഗലായും മറ്റെല്ലാ രീതിയിലും. അതിനാല്‍ പണക്കാരി ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അഭിരാമി പറഞ്ഞു.

അടുത്തിടെ അമൃതയും മകളും ബാലയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. അമൃതയെ ഒരു അഭിമുഖത്തില്‍ ബാല കുറ്റപ്പെടുത്തിയത് ചർച്ചയായി. പിന്നാലെ ഗായികയ്ക്ക് നേരെ വ്യാപക സൈബർ ആക്രമണം വന്നു. ഇതോടെയാണ് മകള്‍ ബാലയ്ക്കെതിരെ സംസാരിച്ചത്. അമൃത പിന്നീട് ബാലയ്ക്കെതിരെ പരാതി നല്‍കി. വിവാഹ ജീവിതത്തില്‍ താൻ നേരിട്ട പീഡനങ്ങളും ഗായിക അന്ന് വെളിപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.