കുമരകം: കോട്ടയം കുമരകത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. കുമരകം ബോട്ട് ജെട്ടിക്ക് സമീപമാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടടിച്ച് തകർത്തത്. ഇടിയുടെ ആഘാതത്തിൽ പ്രദേശത്ത് വൈദ്യുതി നിലച്ചു.
Advertisements
കുമരകം അട്ടിപീടിക വായനശാല സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് ബോട്ട് ജെട്ടിക്ക് സമീപം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ അപകടത്തിൽപെട്ടത്.അപകടത്തിൽ ആർക്കും പരുക്കില്ല. കെ.എസ്.ഇ.ബി ജീവനക്കാർ സംഭവസ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വൈദ്യുതി പുനസ്ഥാപിക്കുവാൻ താമസം നേരിടുമെന്നറിയിച്ചിട്ടുണ്ട്. വാഹനം നീക്കം ചെയ്തിട്ടില്ല.