ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തില്‍ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാല്‍. മൻമോഹൻ സിംഗിന്റെ അന്തിമ ചടങ്ങുകള്‍ പ്രത്യേക സ്ഥലത്ത് അയിരുന്നില്ലേ നടത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. മൻമോഹൻ സിംഗിന് അനുസൃതമായ രീതിയില്‍ ചടങ്ങ് നടത്താൻ പറ്റിയ സ്ഥലം അനുവദിച്ചില്ല. സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർ വിചാരിച്ചാല്‍ ആണോ നടക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെ.സി വേണുഗോപാല്‍ വിമർശിച്ചു. 2013ല്‍ മൻമോഹൻ സിംഗ് സർക്കാർ നിലപാടെടുത്തതിന് ശേഷമാണ് വാജ്പേയിക്ക് സ്ഥലം അനുവദിച്ചത്. സംസ്കാരം നടത്തുന്നതും സ്മാരകം പണിയാൻ നല്‍കുന്നതും ഒരേ സ്ഥലം ആയിരിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.