പ്രശസ്ത സസ്യശാസ്ത്രജ്ഞൻ കെഎസ് മണിലാലിന്റെ വിയോഗം; അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രശസ്ത സസ്യശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാര ജേതാവുമായ കെഎസ് മണിലാലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മണിലാല്‍ അന്തരിച്ചത്. 86 വയസായിരുന്നു.

Advertisements

“പത്മ അവാർഡ് ജേതാവും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ഡോ. കെഎസ് മണിലാല്‍ ജിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. സസ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ സമ്പന്നമായ സംഭാവനകള്‍ വരും തലമുറകളിലെ സസ്യശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വഴികാട്ടിയായി തുടരും. കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചും അദ്ദേഹം വിശാലമായ പഠനങ്ങള്‍ നടത്തി. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു ,” എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചു.

Hot Topics

Related Articles