വടക്കാഞ്ചേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

പാലക്കാട്: വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയില്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനല്‍ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം.

Advertisements

കൂടെയുണ്ടായിരുന്ന സുഹൃത്ത് ലിവിയോണിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാല്‍ വീണ്ടും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോള്‍ ദാരുണ സംഭവമുണ്ടായിരിക്കുന്നത്.

Hot Topics

Related Articles