ട്രംപിന്റെ ഹോട്ടലിന് മുൻപില്‍ വാഹനം പൊട്ടിത്തെറിച്ച സംഭവം; സൈബർ ട്രക്ക് ഓടിച്ചത് അമേരിക്കൻ സൈനികൻ

ലാസ്‌ വേഗസ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുൻപില്‍ പൊട്ടിത്തെറിച്ച്‌ ടെസ്‌ല ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കൻ സൈനികൻ. ട്രക്ക് പൊട്ടിത്തെറിക്കും മുൻപ് ഇയാള്‍ സ്വയം നിറയൊഴിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്. ബുധനാഴ്ചയായിരുന്നു പൊട്ടിത്തെറി നടന്നത്. നിലിവില്‍ യുഎസ് സൈന്യത്തിലെ ഗ്രീൻ ബെരറ്റിന്റെ ഭാഗമായ മാത്യു അലൻ ലിവെല്‍സ്ബെർഗർ എന്ന ഉദ്യോഗസ്ഥനായിരുന്നു ടെസ്ലയുടെ സൈബർ ട്രെക്കുമായി ട്രംപ് ഇന്റർനാഷണല്‍ ഹോട്ടലിലെത്തിയത്.

Advertisements

മാസ്റ്റർ സർജെന്റ് പദവിയിലാണ് ഇയാളുള്ളത്. ജർമനിയില്‍ സ്പെഷ്യല്‍ ഗ്രൂപ്പില്‍ നിയമിതനായ ഇയാള്‍ സ്ഫോടനം നടക്കുന്ന സമയത്ത് ലീവിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അമേരിക്കൻ സൈന്യത്തിലെ പ്രത്യേക വിഭാഗമാണ് ഗ്രീൻ ബെരറ്റ്സ്. വിദേശ രാജ്യങ്ങളില്‍ ഗറില്ല യുദ്ധമുറകളും പരമ്ബരാഗതമല്ലാത്ത ടെക്നികുകളും പ്രയോഗിക്കുന്ന ഉന്നത വിഭാഗം സൈനികരാണ് ഗ്രീൻ ബെരറ്റ്സ്. സ്ഫോടനം നടക്കുന്നതിന് പിന്നാലെ തന്നെ ഇയാള്‍ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ കാറിനുള്ളിലുണ്ടായിരുന്നയാള്‍ ഉദ്യോഗസ്ഥൻ തന്നെയാണെന്ന് ഔദ്യോഗിക പരിശോധനയ്ക്ക് ശേഷം മാത്രമാകും സ്ഥിരീകരിക്കുക എന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കി.
തിരിച്ചറിയാനാവാത്ത രീതിയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് സൈബർ ട്രക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ട്രംപ് ഹോട്ടലിന് മുന്നില്‍ ഇലോണ്‍ മസ്കിന്റെ ടെസ്ലയുടെ അഭിമാന കാറുമായെത്തി സ്ഫോടനം നടത്തിയ വ്യക്തിയുടെ പ്രേരണ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി സംഭവത്തിന് ബന്ധമുള്ളതായി സംശയിക്കത്തക്ക വിധമുള്ള സൂചനകള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ലാസ് വേഗസിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘമുള്ളത്.

Hot Topics

Related Articles