ബോർഡർ ഗാവസ്കർ ട്രോഫി: ഇന്ത്യൻ ടീമിൽ ഭിന്നത രൂക്ഷം ; ഗംഭീർ ടീം അംഗങ്ങൾക്ക് ഒപ്പം ഭക്ഷണം കഴിച്ചില്ലന്ന് റിപ്പോർട്ട്

മെൽബൺ : ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് എത്തുന്ന സമയം തന്നെ ഇന്ത്യൻ ടീമിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ട്.പെർത്ത് ടെസ്റ്റിലെ ജയത്തിനും ടീമില്‍ ഒത്തൊരുമ കൊണ്ടുവരാനായില്ല. സിഡ്നി ടെസ്റ്റിലേക്ക് എത്തുമ്ബോഴും ടീമിനുള്ളിലെ ഈ അവസ്ഥയില്‍ മാറ്റമില്ല എന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍.പെർത്തില്‍ ഒന്നാം ഇന്നിങ്സില്‍ 150ന് ഓള്‍ഔട്ട് ആയെങ്കിലും ബുമ്ര തന്റെ ബോളിങ്ങിലൂടെ ടീമിനെ തിരിച്ചടിക്ക് പ്രാപ്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ യശസ്വിയും രാഹുലും കോഹ്ലിയും ബാറ്റുകൊണ്ട് പ്രതിരോധം തീർക്കുകയും ചെയ്തു.

Advertisements

ഇതോടെ 295 റണ്‍സിന്റെ കൂറ്റൻ ജയം ഇന്ത്യ തൊട്ടു. പരമ്ബരയില്‍ 1-0ന് ഇന്ത്യ മുൻപിലെത്തുകയും ചെയ്തു.വമ്ബൻ തിരിച്ചുവരവ് നടത്തി പെർത്തില്‍ ജയം തൊട്ടിട്ടും അതിന്റെ ആഘോഷമൊന്നും ഇന്ത്യൻ ടീമില്‍ ഉണ്ടായില്ല. ഭക്ഷണം കഴിക്കാൻ പോലും ടീം ഒരുമിച്ച്‌ എത്തിയില്ല. ചെറിയ കൂട്ടങ്ങളായി തിരിഞ്ഞ് പുറത്തേക്കിറങ്ങുകയാണ് ടീം അംഗങ്ങള്‍ ചെയ്തത്. ഇതില്‍ ഒരുകൂട്ടം ജാപ്പനിസ് റെസ്റ്റോറന്റ് ബ്രാൻഡായ നോബിവിലേക്ക് രാത്രി ഭക്ഷണത്തിനായി പോയി.ടീം അംഗങ്ങള്‍ ഓരോ ഗ്രൂപ്പായി തിരിഞ്ഞ് നില്‍ക്കുമ്ബോള്‍ ഗംഭീർ തന്റെ ഹോട്ടല്‍ മുറിക്കുള്ളില്‍ തന്നെ തുടരുകയാണ് ചെയ്തത്. കുടുംബത്തിനൊപ്പമാണ് ഗംഭീർ ഭക്ഷണം കഴിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില യുവ താരങ്ങള്‍ ഹേയ് സ്ട്രീറ്റില്‍ കറങ്ങി. സപ്പോർട്ട് സ്റ്റാഫിലെ ഒരു അംഗം ടീമിലെ എല്ലാവർക്കുമായി ഡ്രിങ്ക്സ് വാങ്ങാൻ ക്രഡിറ്റ് കാർഡ് നല്‍കി എങ്കിലും കളിക്കാർ ഇതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല. ടീമിലെ എല്ലാ താരങ്ങളേയും ഒരുമിച്ച്‌ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സപ്പോർട്ട് സ്റ്റാഫ് അംഗം ഇങ്ങനെ ചെയ്തത്.പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ബ്രിസ്ബേനില്‍ മഴ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. മെല്‍ബണില്‍ 20,4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. ഇതിന് പിന്നാലെ ഡ്രസ്സിങ് റൂമില്‍ ഗംഭീർ പൊട്ടിത്തെറിച്ചു. ടീം ആവശ്യപ്പെടുന്ന വിധം കളിക്കാത്തവർക്ക് ടീമില്‍ സ്ഥാനം ഉണ്ടാവില്ലെന്ന് ഗംഭീർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Hot Topics

Related Articles