റോഡിന്റെ പകുതിയോളം സ്റ്റേജ്; യാത്രക്കാരെ വെട്ടിലാക്കി ‘വനിതാ ജംഗ്ഷൻ’; കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് നടന്ന സാംസ്ക്കാരിക കൂട്ടായ്മയായ ‘വനിതാ ജംഗ്ഷൻ പരിപാടി’ അക്ഷരാർത്ഥത്തില്‍ വഴിയാത്രക്കാരെ വഴിമുട്ടിച്ചിട്ടും കേസെടുക്കാതെ പൊലീസ്. വിഴിഞ്ഞം റോഡില്‍ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകള്‍ ഇട്ടതോടെ കാല്‍ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. ബാലരാമപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിയായ ‘ജ്വാല വനിത ജംഗ്ഷൻ വേണ്ടിയാണ് ഇന്നലെ റോഡില്‍ വേദിയൊരുക്കിയത്. പൊതുവേ ഗതാഗതക്കുരുക്കുള്ള ജംഗ്ഷനില്‍ ഓഫീസ് -സ്കൂള്‍ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Advertisements

പരിപാടി ഉദ്ഘാടനം ചെയ്തത് റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐപിഎസ് ആയിരുന്നു. വനിതകള്‍ നയിച്ച വിളംബര ജാഥയ്ക്ക് ശേഷം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമില ബീവിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി മണിക്കൂറുകള്‍ നീണ്ടു. വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വനിതകളെ ആദരിക്കലും കലാപരിപാടികളും രാത്രി നടത്തത്തിനും ശേഷമാണ് പരിപാടികള്‍ അവസാനിച്ചത്. ഇതിനിടെ തിരക്കേറിയ ജങ്ഷനില്‍ വാഹനങ്ങള്‍ കടന്നു പോകാൻ വീർപ്പുമുട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം പൊലീസിന്റെ സാന്നിധ്യത്തിലാണ് റോഡ് കയ്യേറി പരിപാടി അരങ്ങേറിയത്. ആഴ്ചകള്‍ക്കു മുൻപ് സിപിഎം പാളയം ഏരിയ സമ്മേളനത്തിന്റെ സമാപന യോഗത്തിന് വഞ്ചിയൂരില്‍ റോഡ് അടച്ച്‌ സ്റ്റേജ് കെട്ടിയത് വിവാദമാകുകയും
സിപിഎം പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസിന് കേസെടുക്കുകയും ചെയ്തിരുന്നു. എതാണ്ട് സമാനമായ രീതിയില്‍ ബാലരാമപുരത്ത് സ്റ്റേജിന് താഴെ നൂറു മീറ്ററോളം ദൂരം കയ്യേറി കസേരയിട്ടാണ് കാഴ്ചക്കാരെ ഇരുത്തിയത്. ഇതിന്റെ ഒരു വശം ബാരിക്കേഡ് വച്ച്‌ ഇവർക്ക് സുരക്ഷയുമൊരുക്കിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.

Hot Topics

Related Articles