വടകരയിൽ കൈവരികള്‍ക്കിടയില്‍ യുവതിയുടെ കാല്‍ കുടുങ്ങി; അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

കോഴിക്കോട്: ശുചീകരണത്തിനിടെ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കൈവരികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി. ഒഞ്ചിയം എടക്കണ്ടി കുന്നുമ്മല്‍ ചന്ദ്രിയെ (72) ആണ് വടകര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. വടകര അശോക തിയ്യറ്ററിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന പുത്തന്‍കണ്ടി ബില്‍ഡിങിലാണ് അപകടമുണ്ടായത്.

Advertisements

രണ്ടാം നിലയില്‍ അടിച്ചുവാരുന്നതിനിടെ ചന്ദ്രിയുടെ കാല്‍ കൈവരികള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ സി കെ ഷൈജേഷിന്‍റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച്‌ കൈവരികള്‍ക്കിടയിലെ ഗ്രില്ല് വിടര്‍ത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ വി ലിഗേഷ്, പി ടി സിബിഷാല്‍, ടി ഷിജേഷ്, പി കെ ജൈസല്‍, സി ഹരിഹരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles