വടക്കാഞ്ചേരിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല

തൃശൂർ: വടക്കാഞ്ചേരി അകമലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അകമല റെയില്‍വേ ഓവർ ബ്രിഡ്ജിനും ഭവൻ സ്കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ് പ്രായം തോന്നുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Advertisements

ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹ വിചാരണക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റും.

Hot Topics

Related Articles