അയ്യപ്പഭക്തരുടെ സുരക്ഷ : രാത്രി കാൽനടയായി സഞ്ചരിക്കുന്ന ഭക്തർക്ക് ബാഗിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റെഡ് റിഫ്ലക്ടർ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങി

എരുമേലി : അയ്യപ്പഭക്തർക്ക് സുരക്ഷിതമായ തീർത്ഥാടനം ഒരുക്കുന്നതിന് എരുമേലി വഴി കാനനപാതയിലൂടെ രാത്രി കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ ബാഗിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റെഡ് റിഫ്ലക്ടർ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങി.കറുത്ത വസ്ത്രം ധരിച്ച് രാത്രി സഞ്ചരിക്കുന്ന അയ്യപ്പഭക്തരെ വാഹന ഡ്രൈവർമാർക്ക് എളുപ്പത്തിൽ കാണുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ട്ടാണ് അവരുടെ ഷോൾഡർ ബാഗിൽ റെഡ് റിഫ്ലക്ടർ സ്റ്റിക്കർ പതിപ്പിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Advertisements

കറുത്ത വസ്ത്രം രാത്രിയിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽ പ്രതിഫലിക്കാത്തതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്. റെഡ് റിഫ്ലക്ടർ സ്റ്റിക്കർ പതിപ്പിക്കുന്നത് വഴി വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽ പ്രതിഫലിച്ച് അയ്യപ്പഭക്തരെ ദൂരെ നിന്നുതന്നെ തിരിച്ചറിയാൻ സഹായിക്കും.കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി ശ്യാം ന്റെ നിർദ്ദേശപ്രകാരം എരുമേലി സേഫ് സോൺ ചീഫ്‌ കൺട്രോളിങ് ഓഫീസർ ഷാനവാസ് കരീം ,കൺട്രോളിംഗ് ഓഫീസർ ബി ആഷാ കുമാറിന്റെ നേതൃത്വത്തിൽ എ എം വി ഐ സെബാസ്റ്റ്യൻ പി കെ, റെജി സലാം എന്നിവരാണ് സ്റ്റിക്കർ പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം ഇട്ടിരിക്കുന്നത്.

Hot Topics

Related Articles