മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎൻഎയില്‍ ഉള്ളതാണ്; പ്രണബ്മുഖർജി സ്മൃതികുടീരം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മൃതി കുടീരത്തിനായി സ്ഥലം അനുവദിച്ച കേന്ദ്രസർക്കാർ നടപടി കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎൻഎയില്‍ ഉള്ളതാണെന്നും, കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നതെന്നും ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പറഞ്ഞു. അംബേദ്കറും സർദാർ വല്ലഭായ് പട്ടേലും കോണ്‍ഗ്രസിന്റെ ഈ മനോഭാവത്തിന് ഉദാഹരണമാണെന്നും പൂനെവാല വിമർശിച്ചു.

Advertisements

കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖർജിക്ക് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകത്തിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രണബ് മുഖർജിയുടെ മകള്‍ ശർമ്മിഷ്ഠ മുഖർജി നന്ദി പറഞ്ഞു. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി ഇനിയും സ്ഥലം നിശ്ചയിച്ചിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.