കൊട്ടാരക്കരയിലും തിരുമംഗലത്തും വാഹനാപകടം; അയ്യപ്പ ഭക്തൻ മരിച്ചു; ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച്‌ തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശികളായ രാധാമണി, ഷീജ എന്നിവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കുളക്കട പുത്തൂർ മുക്കില്‍ വെച്ചായിരുന്നു അപകടം.

Advertisements

കൊല്ലം തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് ഉണ്ടായ അപകടത്തില്‍ ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നൈ സ്വദേശി മദൻകുമാർ ആണ് മരിച്ചത്. വാഹനം നിർത്തിയതിന് ശേഷം സാധനം വാങ്ങാൻ ഇറങ്ങിയ മദൻകുമാറിനെ ലോറി ഇടിക്കുകയായിരുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

Hot Topics

Related Articles