ലൈംഗിക അധിക്ഷേപം; ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; നാളെ കോടതിയില്‍ ഹാജരാക്കും

കൊച്ചി : ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നാളെ കോടതിയില്‍ ഹാജരാക്കും.പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് എറണാകുളം സെൻട്രൽ പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്‍റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ പോകാനുള്ള ബോബി ചെമ്മണ്ണൂരിന്‍റെ നീക്കം പൊളിക്കുകയായിരുന്നു പോലീസ്.കേസിനോടനുബന്ധിച്ച് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുൻപിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി രഹസ്യമൊഴിയും നൽകിയിരുന്നു. ബുധനാഴ്ച രാത്രി തന്നെ വയനാട്ടിലെത്തിയ പൊലീസ് സംഘം മേപ്പാടിയിലെ റിസോർട്ട് പരിസരത്തു നിന്ന് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisements

ബോബിയുടെ കാർ വളഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് വാഹനത്തിൽ കയറ്റി കൊച്ചിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു.തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂർ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നൽകി 24 മണിക്കൂർ തികയും മുമ്പാണ് പോലീസ് കർശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകൾ പ്രകാരവും സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉൾപ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.റിസോർട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്കടുത്തുള്ള പുത്തൂർവയിലെ എആർ ക്യാമ്പിലേക്ക് സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയത്. ഒന്നരമണിക്കൂറോളം എ ആർ ക്യാമ്പിൽ ചെലവഴിച്ചശേഷം 12 മണിയോടെ പോലീസ് വാഹനത്തിൽ കയറ്റി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീല കമൻറ് ഇട്ട് തന്നെ അധിക്ഷേപിച്ച 30 ഓളം പേർക്കെതിരെ ഹണി റോസ് നൽകിയ പരാതിയിൽ നേരത്തെ കുമ്പളം സ്വദേശി ഷാജിയെ ചെയ്തിരുന്നു.

Hot Topics

Related Articles