കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു.ട്വന്റി ഫോർ ന്യൂസിനോടായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ഒരു സ്ത്രീയോടും ഒരു രീതിയിലും ആഭാസം പറയുന്നതോ ദ്വയാർത്ഥ പ്രയോഗം നടത്തുന്നതോ ഒരു സമൂഹവും അംഗീകരിക്കില്ല. പക്ഷെ അഭിനേത്രി തന്നെയായ ഫറ ഷിബില പററഞ്ഞ അഭിപ്രായവും ഈ കേരളീയ സമൂഹം ചർച്ച ചെയ്യണം.ആണനോട്ടങ്ങളേയും മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തേയും ഇവിടുത്തെ പല ആളുകളും ചൂഷണം ചെയ്യുന്നുണ്ട്. അതിന് മാർക്കറ്റ് ഉണ്ടാക്കുന്നുണ്ട്. അതിന് ശേഷം അത്തരത്തില്‍ നോട്ടങ്ങള്‍ വന്നുവെന്ന് പറഞ്ഞ് ഇരവാദം പറയുന്നതില്‍ അർത്ഥമുണ്ടോയെന്ന സ്ത്രീയായ ഫറ ഷിബില തന്നെ നിലപാട് ഉയർത്തുമ്ബോള്‍ അതുംകൂടി ചേർത്ത് വെച്ച് ഈ സംഭവം വായിക്കണം.കുന്തി എന്ന് വിളിക്കുന്നതൊന്നും ഒരുകാലത്തും യോജിക്കാൻ സാധിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷെ മോണ്‍സ്റ്റർ എന്ന മോഹൻലാല്‍ ചിത്രത്തില്‍ ലാലേട്ടൻ ഇതേ ഡയലോഗ് ഇതേ അഭിനേത്രിയോട് പറയുകയും അതിന് ആള്‍ക്കാര് കൈയ്യടിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ഡയലോഗ് സിനിമയില്‍ പറഞ്ഞിട്ട് പ്രതിഫലം മേടിച്ചതിന് ശേഷം തന്റെ ഈ ചെയ്തികള്‍ക്ക് യാതൊരു റിഫ്ലക്ഷൻസും ഉണ്ടാകില്ലെന്ന് ആരും കരുതരുത്. മോശമായി കമന്റ് ചെയ്യരുത് എന്നാല്‍ മോശമായ രീതിയില്‍ വസ്ത്രം ധരിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അത് അക്നോളജ് ചെയ്യാനെങ്കിലും മനസ് കാണിക്കണം.കണ്ണടച്ച് ഇരുട്ടാക്കലാണ് ഇപ്പോള്‍ നടക്കുന്നത്.
കേരളത്തില്‍ ഒരാളെങ്കിലും കരുതാതിരുന്നിട്ടുണ്ടോ ഹണിറോസിന്റെ വസ്ത്രധാരണം ഓവറല്ലേയെന്ന്. ഫറ ഷിബില ചൂണ്ടിക്കാട്ടുന്നുണ്ട് സ്വന്തം വള്‍ഗർ വീഡിയോ അവർ തന്നെ പ്രമോട്ട് ചെയ്യുന്നുണ്ടെന്ന്. ഇന്നലെ തന്നെ ബോബി ചെമ്മണ്ണൂർ മാപ്പ് പറയാൻ തയ്യാറായതാണ്. അദ്ദേഹം പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പക്ഷെ വള്‍ഗർ വസ്ത്രം ധരിച്ച് ഞാനൊന്നും അറിഞ്ഞില്ലേ രാമാനാരായണ എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്.വള്‍ഗറായ വസ്ത്രം ധരിച്ച് അമല പോള്‍ കോളേജില്‍ പോയപ്പോഴും ഓള്‍ വി ഇമാജിൻ ആ ലൈറ്റ് എന്ന സിനിമയില്‍ ദിവ്യപ്രഭ അഭിനയിച്ച രംഗങ്ങളും ലൈംഗിക ദാരിദ്രമുള്ള ആള്‍ക്കാരുടെ ഉള്ളില്‍ പ്രതികരണം ഉണ്ടാക്കും എന്ന തിരിച്ചറിവും നടിമാർക്കും വേണം. ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമുണ്ടോ?
മോണ്‍സ്റ്റർ സിനിമയില്‍ മോഹൻലാല്‍ ഹണി റോസിനോട് ദ്വയാർത്ഥ പ്രയോഗത്തോടെ ഇതേ ഡയലോഗെ കുറേക്കൂടി മോശമായി പറയുന്നുണ്ട്. അതിനാല്‍ കണ്ണടിച്ച് ഇരുട്ടാക്കരുത്. തീർച്ചയായും ഹണി റോസിന് കേസ് കെടുക്കാൻ വകുപ്പുണ്ട്. പക്ഷെ ബോചെയുടെ വിഷയം ഒരു ക്ഷമയില്‍ ഒതുക്കാമായിരുന്നു. പക്ഷെ ഒരു ജാമ്യമല്ലാ കേസിലേക്ക് പോയി’, രാഹുല്‍ ഈശ്വർ പറഞ്ഞു. നടി ഹണി റോസിന്റെ പരാതിയില്‍ ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. വയനാട്ടില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നടി പരാതി കൊടുത്തതിന് പിന്നാലെ ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പോലീസ് തന്ത്രപരമായി കസ്റ്റഡിയില്‍ എടുത്തത്.