ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചു; രണ്ട് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സുബീഷ് എസ്, ഗാന്ധിനഗർ സ്റ്റേഷനിലെ ബിനു പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിസംബർ 28ന് ഇരുവരും ജോലിക്കിടെ പമ്പയില്‍ വച്ചാണ് ഇവര്‍ മദ്യപിച്ചത്. 24 മണിക്കൂറും സജ്ജമായിരിക്കേണ്ട ഫയര്‍ഫോഴ്സ് ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ച്‌ ഗുരുതരമായ ചട്ടലംഘനമാണെന്ന് സ്പെൻഷൻ ഉത്തരവില്‍ പറയുന്നു.

Advertisements

ശബരിമല തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പമ്പ പോയിന്റില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, ഡിസംബര്‍ 28-ന് 10.45ന് ഡ്യൂട്ടി സമയത്ത് പമ്പ കെഎസ്‌ഇബിയുടെ ചാർജ്ജിംഗ് സെന്ററില്‍ ഉള്‍വശത്ത് കാറിലിരുന്ന് പരസ്യമായി മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പ എസ്‌ഐ ആണ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുരുതരമായ കൃത്യവിലോപം, പെരുമാറ്റ ചട്ടലംഘനം, എന്നീ കുറ്റങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ടെന്ന് ബോധ്യമായി. അതിനാല്‍ ഇവരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യുകയാണെന്നും ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Hot Topics

Related Articles