ലോസ് ഏഞ്ചൽസ് : സതേൺ കാലിഫോർണിയയിലെ വിവിധ മലയാളി ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരള കൃസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഉള്ള സംയുക്ത കൃസ്തുമസ് കാരൾ 2025 ജനുവരി 11ന് ശനിയാഴ്ച വൈകീട്ട് 4:30മുതൽ ബർബാങ്ക് സ്കോട്ട് റോഡിലെ കാത്തലിക് ദൈവാലയത്തിൽ വച്ച് നടക്കും.ഓർത്തഡോക്സ്, യാക്കോബായ, കാത്തലിക്, സിഎസ്ഐ, മാർത്തോമ്മാ സഭകളിലെ പത്തോളം ഇടവകകൾ സംയുക്ത കൃസ്തുമസ് ആഘോഷങ്ങളിൽ പങ്കാളികളാകും.മാർത്തോമ്മ ഇടവക വികാരി റവ ഡോ തോമസ് ബി സന്ദേശം നൽകും .
കേരള കൃസ്ത്യൻ ഫെലോഷിപ്പ് ഓഫ് സതേൺ കാലിഫോർണിയയുടെ 2025 വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനസമാഹരണം നടത്തുന്ന റാഫിളിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടക്കും.ഇതിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ നിർദ്ധന രോഗികൾക്കായി വിതരണം ചെയ്യും.പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹവിരുന്ന് നൽകും റവ:ഫാ:സാബു തോമസ് കോറെപ്പിസ്കോപ്പ ചെയർമാനും മനു വർഗീസ് (മനു തുരുത്തിക്കാടൻ) ജനറൽ കൺവീനറും ജോർജ്ജുകുട്ടിപുല്ലപ്പള്ളി ട്രഷററും ഫാ: യോഹന്നാൻ പണിക്കർ (മുൻ ചെയർമാൻ) ഡോ:നെബു ജോൺ,സോദരൻ വർഗീസ്, ഷാജി മറ്റപ്പള്ളി,ജുപ്പി പാറയ്ക്കൽ എന്നിവർ അംഗങ്ങളുമായ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.