ഫോണുകൾ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിൽ; ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണത്തില്‍ പ്രതിചേ‍ർക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ല

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണത്തില്‍ പ്രതിചേ‍ർക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ല. ഐസി ബാലകൃഷ്ണൻ എംഎല്‍എയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയില്‍ ഇല്ലെന്നാണ് വിവരം. നേതാക്കളുടെ മൊബൈല്‍ ഫോണുകളും സ്വിച്ച്‌ ഓഫ് ചെയ്ത് നിലയിലാണ്.

Advertisements

എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്താണെന്ന് എംഎല്‍എയുടെ ഓഫീസ് പറയുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Hot Topics

Related Articles