ചാലക്കുടിയിൽ ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തൃശൂർ: തൃശൂർ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുൻവശത്ത് വെച്ച്‌ ഇലക്‌ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Advertisements

ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ജോർജിനെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Hot Topics

Related Articles