“സല്യൂട്ട് ലാലേട്ടാ, സല്യൂട്ട് രാജു, സല്യൂട്ട് മുരളിച്ചേട്ടാ…ഈ കഥാപാത്രത്തിന്‍റെ ഏറ്റവും വലിയ മാസ് ഡയലോഗ് ഇതാണ്”; ‘എമ്പുരാന്‍’ ചീഫ് അസോസിയേറ്റ്

മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വലിയ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രീകരണം പൂര്‍ത്തിയായ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ വാവ നുജുമുദ്ദീന്‍റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രേക്ഷകശ്രദ്ധ നേടുകയാണ്.

Advertisements

“ലൂസിഫറിലെയും എമ്പുരാനിലെയും എല്ലാ ഡയലോഗുകളും പല തവണ ഞാന്‍ കേട്ടു. പക്ഷേ ഈ ഫ്രാഞ്ചൈസിയിലെ ഏറ്റവും പ്രധാനപ്പെട്ട, ക്ലാസും മാസുമായ ഡയലോഗ് എന്താണെന്ന് ഇന്ന് എനിക്ക് മനസിലായി. മഹാനടന്‍റെ ഡബ്ബിംഗിന് ശേഷം. സല്യൂട്ട് ലാലേട്ടാ, സല്യൂട്ട് രാജു, സല്യൂട്ട് മുരളിച്ചേട്ടാ”, വാവ നുജുമുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വാവയുടെ പോസ്റ്റ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ.

Hot Topics

Related Articles