തിരുവനന്തപുരം: മുൻ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയില്‍. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പോയ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സാഹസികമായാണ് രണ്ട് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലും ആന്ധ്രയിലും തെളിയിക്കപ്പെടാതെ കിടന്ന നിരവധി കേസുകളിലാണ് ഇതോടെ തുമ്പുണ്ടായി. ക്രിസ്മസ് തലേന്നാണ് മുൻ ഡിഐജി സന്തോഷിൻെറ വീട്ടില്‍ മോഷണം നടന്നത്. സ്വർണവും ആറൻമുള കണ്ണാടി ഉള്‍പ്പെടെ ഡിഐജിക്ക് ലഭിച്ച ഉപഹാരങ്ങളുമാണ് മോഷ്ടിച്ചത്.
കരമന പൊലീസാണ് അന്വേഷണം തുടങ്ങിയത്. വിരല്‍ അടയാള പരിശോധനയില്‍ ഉള്‍പ്പെടെ പ്രതികളെ കുറിച്ച് ഒരു തുമ്പും പൊലീസിന് ആദ്യം ലഭിച്ചില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധന സംശയമുള്ള രണ്ടുപേരിലേക്ക് എത്തി. ഇവർ താമസിച്ച ലോഡ്ജ് പൊലീസ് കണ്ടെത്തി. മോഷണം നടന്നതിന് തൊട്ടടുത്ത ദിവസം ഇവർ ലോഡ്ജ് വിട്ടുപോയതോടെ സംശയം വർദ്ധിച്ചു. ഒരു ആധാർ കാർഡാണ് ഇവിടെ നിന്നും ലഭിച്ചത്. യുപി സ്വദേശിയുടെ ആധാർ കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ഒരു മൊബൈല്‍ നമ്പറിലേക്കെത്തി. ദില്ലിയിലായിരുന്നു ടവർ ലൊക്കേഷൻ കാണിച്ചത്. ഈ നമ്പർ പരിശോധിച്ചു വരുമ്പോഴാണ് ഇതേ സംഘം കേരളത്തിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഷ്ടാക്കള്‍ വരുന്ന ട്രെയില്‍ മനസിലാക്കിയ പൊലീസ് വർക്കയില്‍ നിന്നും ട്രെയിൻ കയറാൻ തയ്യാറാടുത്തു. പക്ഷെ ട്രെയിനില്‍ സഞ്ചരിച്ചിരുന്നു മനോജ്, വിജയ് കുമാർ എന്നിവർ തിരുവല്ലയിലിറങ്ങി. തിരുല്ലയില്‍ കണ്ടുവച്ചിരുന്ന ഒരു വീടായിരുന്നു പ്രതികളുടെ ലക്ഷ്യം. രാത്രി തന്നെ തിരുവല്ലയിലെത്തിയ പൊലിസ് സംഘം ലോഡ്ജില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അന്തർസംസ്ഥാന മോഷണ സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായത്. തമിഴ്നാട്-ആന്ധ്ര പൊലീസുകള്‍ അന്വേഷിക്കുന്ന കേസിലെ പ്രതികളാണ് തിരുവനന്തപുരത്ത് പിടിലായതെന്നതിറഞ്ഞതോടെ പ്രതികളെ കസ്റ്റഡില്‍ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പൊലീസ് എത്തുന്നുണ്ട്.
പകല്‍ കറങ്ങി നടന്ന വീട് കണ്ടുവച്ച ശേഷം പുലർച്ചതോടെ മോഷണം നടത്തിയ അടുത്ത ട്രെയിനില്‍ രക്ഷപ്പെടുകയാണ് പ്രതികള്‍ ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കളിലേക്കെത്തുന്ന തെളിവുകളൊന്നും ബാക്കിവയ്ക്കാതെ മോഷണം നടത്തുന്നതിലാണ് ഇവരെ പൊലീസിന് പിടികൂടാൻ കഴിയാതെ പോയിരുന്നത്.