പാലക്കാട് : ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ടു. തമിഴ്നാട് കടലൂർ സ്വദേശി ലതീഷാണ് അപകടത്തില്‍പ്പെട്ടത്. കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒറ്റപ്പാലത്തെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറയുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് സേലത്തേക്കുള്ള ടിക്കറ്റ് ഇയാളില്‍ നിന്നും കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.