തലയോട്ടി പൊട്ടി, ഇടത്‌കൈ ഒടിഞ്ഞ നിലയില്‍; ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് കുത്തി പൊള്ളിച്ച പാടുകള്‍; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അപസ്മാര ലക്ഷണങ്ങളും; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍; രണ്ട് വയസുകാരിയെ ഉപദ്രവിച്ചത് രണ്ടാനച്ഛനല്ല; പീഡനത്തിന് പിന്നില്‍ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവെന്ന് സൂചന

എറണാകുളം: തൃക്കാക്കര തെങ്ങോട് രണ്ട് വയസുകാരിക്ക് ക്രൂര മര്‍ദനമേറ്റത് അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവില്‍ നിന്നാണെന്ന് സൂചന. കുഞ്ഞിന് മര്‍ദ്ദിച്ചത് രണ്ടാനച്ഛനാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇവരുടെ ഒപ്പം താമസിക്കുന്ന അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവാണ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്നാണ് ലഭിക്കുന്ന സൂചന. വീട് പൂട്ടിയ നിലയിലാണ്. അനിയത്തിയെയും ഭര്‍ത്താവിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisements

കുഞ്ഞിന്റെ പരിക്കുകള്‍ അതീവ ഗുരുതരമാണ്. തലയോട്ടി പൊട്ടിയ നിലയിലാണ്. ഇടത് കൈയ്ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. ദേഹത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച പാടുകളുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തിലാണ്. പരിക്കുകള്‍ ദിവസങ്ങള്‍ പഴക്കമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുന്തിരിക്കം കത്തിച്ച് വച്ചതിലേക്ക് കുഞ്ഞ് കളിക്കുന്നതിനിടെ വീണു എന്നായിരുന്നു അമ്മ നല്‍കിയ മൊഴി. മര്‍ദ്ദനത്തിന്റെ സൂചനകള്‍ ലഭിച്ചത് കുഞ്ഞിന്റെ അമ്മൂമ്മയില്‍ നിന്നാണ്. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ പീഡിയാട്രിക് വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റേണ്ടി വന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയോട്ടി ഉള്‍പ്പെടെ പൊട്ടിയ കുഞ്ഞിന്റെ പരിക്കില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ ആദ്യം പഴന്തോട്ടം ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.